കൊയിലാണ്ടി താലൂക്കാശുപത്രിയിൽ അൾട്രാ സൌണ്ട് സ്കാനിംഗ് (USG) നാളെ മുതൽ പ്രവർത്തിച്ചു തുടങ്ങും

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ അൾട്രാ സൌണ്ട് സ്കാനിംഗ് (USG) നാളെ മുതൽ പ്രവർത്തിച്ചു തുടങ്ങുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. USGക്ക് ചുമതലയുണ്ടായിരുന്ന ഡോക്ടർ ചികിത്സക്കായി ലീവിൽ പോയതിനുശേഷം കഴിഞ്ഞ 4 മാസത്തോളമായി USG മുടങ്ങിക്കിടക്കുകയായിരുന്നു. ഡോക്ടറുടെ സേവനം ഇല്ലാതായതോടെ പ്രവർത്തനം നിലച്ച സി.ടി സ്കാനിംഗ് ഉടൻ പ്രവർത്തിച്ചു തുടങ്ങുമെന്ന് ചെയർപേഴ്സൺ സുധ കെ. പി പറഞ്ഞു.

നഗരസഭയുടെ ഇടപെടലിൻ്റെ ഭാഗമായാണ് ഇപ്പോൾ UAGക്ക് മറ്റൊരു റിട്ടയേർഡ് ഡോക്ടറുടെ സേവനം ലഭിച്ചിരിക്കുന്നത്. ഇതോടെ ബുധാനാഴ്ച മുതൽ സ്കാനിംഗ് വീണ്ടും പ്രവർത്തനസജ്ജമാകുകയാണ്. രോഗികളുടെ ഏറെക്കാലത്തെ പരാതിയാണ് പരിഹരിക്കപ്പെടുന്നത്.

