ഉള്ളൂർക്കടവ് പാലത്തിന് ധീരജവാൻ സുബിനേഷിൻ്റെ പേരിടണം: ഗ്രാമദീപം ചേലിയ

അത്തോളി: ഉള്ളൂർക്കടവ് പാലത്തിന് ധീരജവാൻ സുബിനേഷിൻ്റെ പേരിടണമെന്ന് ഗ്രാമദീപം ചേലിയ ചെങ്ങോട്ടുകാവ് ഗ്രാമപ്പഞ്ചായത്ത് അധികൃതരോട് അഭ്യർത്ഥിച്ചു. ഇത് സംബന്ധിച്ച ഗ്രാമദീപം ചേലിയയുടെ നിവേദനം ചെങ്ങോട്ടുകാവ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് ഷീബ മലയിലിന് കൈമാറി. രജി കൊണ്ടോത്ത്, നിധിൻ ടി, ശശി എൻ.കെ എന്നിവർ ചേർന്നാണ് പ്രസിഡണ്ടിന് നിവേദനം കൈമാറിയത്.
