KOYILANDY DIARY.COM

The Perfect News Portal

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വനിത വിംഗ് രൂപീകരിച്ചു

കൊല്ലം: കൊല്ലം വ്യാപാരി വ്യവസായി ഏകോപന സമിതി കൊല്ലം യൂണിറ്റിലെ വനിതകളുടെ ഉന്നമനം ലക്ഷ്യമിട്ട് വനിത വിംഗ് രൂപീകരിച്ചു.  യൂണിറ്റ് പ്രസിഡൻറ് പി.എം.സത്യൻ്റെ  അധ്യക്ഷതയിൽ വനിത വിംഗ് നിയോജകമണ്ഡലം പ്രസിഡണ്ട് ബിന്ദു ബാലകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിച്ചു. വനിത വിംഗ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ജസ്ന കൊയിലാണ്ടി മുഖ്യ പ്രഭാഷണം നടത്തി. യോഗത്തിൽ ടി.വി. ശശിധരൻ, പുഷ്പാകരൻ. പി.പി, ഷനിൽ കുമാർ, സന്തോഷ്കുമാർ, പ്രജോദ് സി.പി എന്നിവർ സംസാരിച്ചു. കൊയിലാണ്ടി നിയോജകമണ്ഡലം പ്രസിഡണ്ട് ബിന്ദു ബാലകൃഷ്ണനും ജനറൽ സെക്രട്ടറി ജസ്ന കൊയിലാണ്ടിയ്ക്കും കൊല്ലം യൂണിറ്റ് ആദരവ് നൽകി.
.
.
കൊല്ലം യൂണിറ്റ് വനിത വിംഗ് പ്രസിഡൻ്റായി കെ.എം. സുമതി, ജനറൽ സെക്രട്ടറിയായി ബീന അരുണിമ, ട്രഷററായി ശ്രീജയ സന്തോഷ് എന്നിവരെയും 15 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു. കെ. എം. സുമതി (കൊല്ലംവനിത വിംഗ് പ്രസിഡൻ്റ്), ബീന അരുണിമ (കൊല്ലം വനിത വിംഗ് ജന സെക്രട്ടറി) എന്നിവർ ആശംസകൾ നേർന്ന് ശ്രീജയ സന്തോഷ് (ട്രഷറർ) നന്ദിയും പറഞ്ഞു.
Share news