കൊയിലാണ്ടി നഗരസഭയിലെ 17, 19, 26, 30 വാർഡുകളിൽ യുഡിഎഫ് കുടുംബ സംഗമം നടത്തി
.
കൊയിലാണ്ടി നഗരസഭയിലെ 17, 19, 26, 30 വാർഡുകളിൽ യുഡിഎഫ് കുടുംബ സംഗമം നടത്തി. ഷാഫി പറമ്പിൽ എം പി ഉദ്ഘാടനം ചെയ്തു. 19-ാം വാർഡ് പ്രസിഡണ്ട് ശങ്കരൻ കെ. കെ അദ്ധ്യക്ഷത വഹിച്ചു. കുടുംബ സംഗമത്തിൽ സി. വി. ബാലകൃഷ്ണൻ മാസ്റ്റർ, വി. വി സുധാകരൻ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. നോർത്ത് മണ്ഡലം പ്രസിഡണ്ട് രജീഷ് വെങ്ങളത്തുകണ്ടി, സൗത്ത് മണ്ഡലം പ്രസിഡണ്ട് അരുൺ മണമ്മൽ, 30-ാം വാർഡ് യുഡിഎഫ് ചെയർമാൻ ഇസ്മയിൽ എന്നിവർ സംസാരിച്ചു.

യുഡിഎഫ് സ്ഥാനാർത്ഥികളായ ശ്രീജാറാണി, രമ്യ മനോജ്, മൈഥിലി സോമൻ, പ്രജേഷ് ഇ.കെ എന്നിവർ പങ്കെടുത്തു. സി. പി മോഹനൻ സ്വാഗതവും 17-ാം വാർഡ് പ്രസിഡണ്ട് ശിവദാസൻ വെങ്ങളത്ത്കണ്ടി നന്ദിയും പറഞ്ഞു.



