KOYILANDY DIARY.COM

The Perfect News Portal

ക്യാമറ ഘടിപ്പിച്ച കണ്ണട ധരിച്ച് ബൂത്തിനുളളില്‍ കയറിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയില്‍

.

കാസര്‍ഗോഡ് ഉദുമയില്‍ ക്യാമറ ഘടിപ്പിച്ച കണ്ണട ധരിച്ച് ബൂത്തിനുളളില്‍ കയറിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയില്‍. യുഡിഎഫ് ഏജൻ്റ് അഡ്വ. ബി എം ജമാലിനെ ഇലക്ഷന്‍ സ്‌ക്വാഡാണ് കസ്റ്റഡിയിലെടുത്തത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ നീലകണ്ഠന്റെ ചീഫ് ഏജന്റ് ആണ് അഡ്വ. ബി എം ജമാല്‍. പോളിംഗ് നടപടികൾക്കിടെ ഇദ്ദേഹത്തിന്റെ കണ്ണടയിൽ അസ്വാഭാവികത തോന്നിയ മറ്റ് ഏജന്റുമാരും പോളിംഗ് ഉദ്യോഗസ്ഥരും വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.

 

ബേക്കല്‍ ഇസ്‌ലാമിയ എല്‍പി സ്‌കൂളിലെ 144 നമ്പര്‍ ബൂത്തില്‍ നിന്നാണ് ജമാലിനെ കസ്റ്റഡിയിലെടുത്തത്. എന്തിനാണ് ക്യാമറ ഘടിപ്പിച്ച കണ്ണട ധരിച്ച് ബൂത്തിനകത്തേക്ക് കയറിയത് എന്നത് വ്യക്തമല്ല. കണ്ണടയിലെ മെമ്മറി കാർഡ് പരിശോധിച്ച് ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തും. കണ്ണട കസ്റ്റഡിയിലെടുത്ത ശേഷം ബി എം ജമാലിനെ വിട്ടയച്ചു.

Advertisements
Share news
error: Content is protected !!