വോട്ട് ചെയ്യാനെത്തുന്നവർക്ക് പരസ്യമായി പണം നൽകി യുഡിഎഫ് സ്ഥാനാർത്ഥി
.
വോട്ട് ചെയ്യാനെത്തുന്നവർക്ക് പരസ്യമായി പണം നൽകി യുഡിഎഫ് സ്ഥാനാർത്ഥി. പാലക്കാട് ശ്രീകൃഷ്ണപുരം പഞ്ചായത്തിലെ വാർഡ് 12 മംഗലാംകുന്നിലാണ് സംഭവം. യുഡിഎഫ് സ്ഥാനാർത്ഥി രാമകൃഷ്ണനാണ് പണം നൽകിയത്. മംഗലാംകുന്ന് സർവീസ് സഹകരണ ബാങ്കിന് സമീപത്തുള്ള കോൺഗ്രസിന്റെ ബൂത്ത് ഓഫീസിൽ വെച്ച് കോൺഗ്രസ് സ്ഥാനാർത്ഥി കെ രാമകൃഷ്ണൻ വോട്ടർമാർക്ക് പണം കൊടുത്തു. പണം കൊടുക്കുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചു.

കഴിഞ്ഞ ദിവസം കൊല്ലത്ത് UDF സ്ഥാനാർത്ഥി വോട്ടിന് പണം നൽകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. തലവൂർ പഞ്ചായത്ത് അമ്പലനിരപ്പ് വാർഡിലെ UDF സ്ഥാനാർത്ഥി മേഴ്സി ജോണാണ് വോട്ടർക്ക് പണം നൽകിയത്. എന്നാൽ വോട്ടർ പണം നിരസിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. രാത്രി 9 മണിയോടെ സ്ഥാനാർത്ഥിയുടെ വീട്ടിൽ വിളിച്ചു വരുത്തിയാണ് പണം നൽകിയത്. അമ്പലനിരപ്പ് സ്വദേശി പ്രസാദിനാണ് പണം നൽകിയത്. അതോടൊപ്പം വോട്ടറെ ഫോണിൽ വിളിച്ച് വോട്ട് ചോദിക്കുന്നത്തിന്റെയും വീട്ടിലേക്ക് ക്ഷണിക്കുന്നതിന്റെ ശബ്ദരേഖയും പുറത്ത് വന്നു.




