UDF പടയൊരുക്കം കൊയിലാണ്ടിയിൽ 5000 പ്രവർത്തകരെ പങ്കെടുപ്പിക്കു

കൊയിലാണ്ടി: പ്രപതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജാഥക്ക് കൊയിലാണ്ടിയിലെ സ്വീകരണത്തിൽ മണ്ഡലത്തിൽ നിന്ന് 5000 പ്രവർത്തകരെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു. നവംബർ 7ന് വൈകീട്ട് 6 മണിക്കാണ് കൊയിലാണ്ടിയിൽ സ്വീകരണം. സ്വീകരണം വിജയിപ്പിക്കാൻ വിളിച്ചുചേർത്ത മണ്ഡലം കൺവൻഷൻ എം. കെ. രാഘവൻ എം. പി. ഉദ്ഘാടനം ചെയ്തു. ചെയർമാൻ വി. പി. ഇബ്രാഹിംകുട്ടി അദ്ധ്യക്ഷതവഹിച്ചു.
കെ.പി.സി.സി. സെക്രട്ടറി അഡ്വ: കെ. പ്രവീൺ കുമാർ, യു.ഡി.എഫ്. ജില്ലാ കൺവീനർ ഡി.സി.സി. പ്രസിഡണ്ട് ടി. സിദ്ധീഖ്, യു. രാജീവൻ മാസ്റ്റർ, രാജേഷ് കീഴരിയൂർ, സന്തോഷ് തിക്കോടി, വെങ്ങളം റഷീദ്, വി. വി. സുധാകരൻ, അഡ്വ: കെ. വിജയൻ, എം. പി. മൊയ്തീൻ കോയ, കെ. എം. നജീബ്, വി. പി. ഭാസ്‌ക്കരൻ, രൂപേഷ്, എം.പി. മുഹമ്മദ് ഹാജി, പി. പി. മുഹമ്മദ് കോയ, ടി. സി. നിസാർ, നടേരി ഭാസ്‌ക്കരൻ, അഡ്വ: സതീഷ് എന്നിവർ സംസാരിച്ചു.

