യു. രാജീവൻ മാസ്റ്റർ സാംസ്കാരിക വേദി ജനറൽ ബോർഡിയോഗം കൊല്ലത്ത് നടന്നു.

കൊയിലാണ്ടി: യു. രാജീവൻ മാസ്റ്റർ സാംസ്കാരിക വേദി ജനറൽ ബോർഡിയോഗം കൊല്ലത്ത് നടന്നു. DCC ജനറൽ സെക്രട്ടറി അഡ്വ. കെ.വിജയൻ ഉദ്ഘാടനം ചെയ്തു. കൊല്ലം ഔവർ കോളജിൽ നടന്ന പരിപാടിയിൽ വേദി ചെയർമാൻ വി.വി. സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. വായനാട്ടിലെ ദുരന്തമേഖലയിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് യോഗം ആദരാഞ്ജലികൾ അർപ്പിച്ചു. KPCC നടത്തുന്ന പുനരധിവാസ പ്രവർത്തനങ്ങളിൽ സഹകരിക്കുവാൻ തീരുമാനിച്ചു.

കഴിഞ്ഞ SSLC പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ+ നേടിയ സാംസ്കാരിക വേദി അംഗത്തിൻ്റെ മകൻ അനന്തപത്മനാഭൻ E K യെ യോഗത്തിൽ അനുമോദിച്ചു. നടേരി ഭാസ്കരൻ, കെ. രമേശൻ, കെ.കെ. രാധാകൃഷ്ണൻ, എൻ. ദാസൻ, കെ.വി. റീന, ശ്രീജാ റാണി, കെ. സുജിത്ത്, പി.വി. വത്സൻ, അജിത്ത്കുമാർ പി.കെ, ബാലകൃഷ്ണൻ.എം.കെ, EK. പ്രജേഷ്, രാജീവൻ. പി.വി, ഉണ്ണി പഞ്ഞാട്ട് എന്നിവർ സംസാരിച്ചു.
