കൊയിലാണ്ടി നഗരസഭ നെൽകൃഷി കൊയ്ത്തുത്സവം സംഘടിപ്പിച്ചു
.
കൊയിലാണ്ടി നഗരസഭ ജനകീയസൂത്രണം 2025-26 വർഷത്തെ വാർഷിക പദ്ധതിയുടെ ഭാഗമായുള്ള തരിശുനില നെൽകൃഷി കൊയ്ത്തുത്സവം നഗരസഭ ചെയർമാൻ യു. കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഈന്തട്ടു സുധീർ, ദിവ്യശ്രീ ദമ്പതികളാണ് ഒരു ഏക്കറോളം വരുന്ന സ്ഥലത്ത് നെൽകൃഷി ചെയ്തത്. വാർഡ് കൗൺസിലർ സുരേന്ദ്രൻ പി ടി അധ്യക്ഷത വഹിച്ചു.

കൃഷി ഓഫീസർ പദ്ധതി വിശദീകരിച്ചു. മുൻ കൗൺസിലർ ബിന്ദു പി, പ്രഭ ടീച്ചർ, കൃഷി അസിസ്റ്റന്റ് അപർണ എന്നിവർ സംസാരിച്ചു. സ്ഥലത്തെ പ്രമുഖ കർഷകരായ ചാമാരി ബാലൻ നായർ, ഈന്തട്ടു കുഞ്ഞി കേളപ്പൻ നായർ, പ്രദേശവാസികൾ എന്നിവർ പങ്കെടുത്തു. കുറുവങ്ങാട് പാടശേഖര സെക്രട്ടറി ഗംഗാധരൻ മാസ്റ്റർ സ്വാഗതവും പാടശേഖര സമിതി അംഗം ബാലകൃഷ്ണൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
Advertisements




