KOYILANDY DIARY.COM

The Perfect News Portal

പാലക്കാട് 600 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

പാലക്കാട്: പാലക്കാട് നഗരത്തിൽ 600 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പൊലീസിന്റെ പിടിയിലായി. പട്ടാമ്പി സ്വദേശികളായ ഇല്യാസ്, ഫഹദ് അലവി എന്നിവരെയാണ് ടൗൺ സൗത്ത് പൊലീസ് പിടികൂടിയത്. കോയമ്പത്തൂരിൽ നിന്നും കെഎസ്ആർടിസി ബസിൽ പാലാക്കാട് എത്തുകയായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ടൗൺ സൗത്ത് പൊലീസും, ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബസ്റ്റാൻഡ് പരിസരത്ത് നടത്തിയ പരിശോധനയിലാണ് യുവാക്കൾ പിടിയിലായത്.

അതേസമയം 27 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് നിന്ന് നാലു പേർ അറസ്റ്റിലായി. ബീച്ച് റോഡില്‍ ആകാശവാണിക്ക് സമീപത്ത് വെച്ചാണ് കാറില്‍ കടത്തുകയായിരുന്ന എംഡിഎംഎയുമായി സംഘം പിടിയിലായത്. കണ്ണൂര്‍ എളയാവൂര്‍ സ്വദേശി അമര്‍, കതിരൂര്‍ സ്വദേശിനി ആതിര, പയ്യന്നൂര്‍ സ്വദേശിനി വൈഷ്ണവി, കോഴിക്കോട് കുറ്റ്യാടി സ്വദേശി വാഹിദ് എന്നിവരാണ് അറസ്റ്റിലായത്.

 

Share news