കണ്ണൂരിൽ ബയോപ്ലാന്റിന്റെ ടാങ്കിൽ വീണ് രണ്ട് വയസ്സുകാരിക്ക് ദാരുണാന്ത്യം
.
കണ്ണൂരിൽ ബയോപ്ലാന്റിന്റെ ടാങ്കിൽ വീണ് രണ്ട് വയസ്സുകാരിക്ക് ദാരുണാന്ത്യം. ജാർഖണ്ഡ് സ്വദേശിയായ ബെനഡികിന്റെ മകൾ അസ്മിത ആണ് മരണപ്പെട്ടത്. കൂത്തുപറമ്പിലെ വെളിച്ചെണ്ണ നിർമ്മാണ കമ്പനിയിലുണ്ടായ അപകടത്തിൽ ആണ് രണ്ടു വയസുകാരി മരിച്ചത്.

കൂത്തുപറമ്പ് വലിയ വെളിച്ചത്തെ വെളിച്ചെണ്ണ നിർമ്മാണ കമ്പനിയിലെ ബയോപ്ലാന്റ് ടാങ്കിൽ കുട്ടി അബദ്ധത്തിൽ വീഴുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് ഈ ദാരുണ സംഭവം നടന്നത്. ടാങ്കിൽ വീണ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Advertisements




