ഇടുക്കി നെടുങ്കണ്ടത്ത് തൂവൽ വെള്ളച്ചാട്ടത്തിനു സമീപം രണ്ടു വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി

കട്ടപ്പന: ഇടുക്കി നെടുങ്കണ്ടത്ത് തൂവൽ വെള്ളച്ചാട്ടത്തിനു സമീപം രണ്ടു വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി. കല്ലാർ താന്നിമൂട് കുന്നപ്പള്ളിൽ സെബിൻ സജി (19), സന്യാസിയോട കുന്നത്തിമലയിൽ അനില രവീന്ദ്രൻ (16) എന്നിവരാണ് മരിച്ചത്.

ശനിയാഴ്ചയാണ് ഇവർ തൂവൽ വെള്ളച്ചാട്ടത്തിലെത്തിയത്. കാൽ തെന്നി താഴേക്കുവീണതെന്നാണ് പ്രാഥമിക നിഗമനം. അനില പ്ലസ് വൺ വിദ്യാർഥിനിയും സെബിൻ ഡിഗ്രി രണ്ടാം വർഷ വിദ്യാർഥിയുമാണ്. മൃതദേഹം നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ.

