KOYILANDY DIARY.COM

The Perfect News Portal

അരിപ്പാറ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

മുക്കം: ആനക്കാംപൊയിൽ അരിപ്പാറ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. കോഴിക്കോട് തിരുവണ്ണൂർ കൃഷ്ണനിവാസിൽ മുരളിയുടെ മകൻ അശ്വന്ത്കൃഷ്ണ (15), പാലാഴി പോക്കോലത്ത് പറമ്പിൽ ഭയങ്കാവ് ക്ഷേത്രത്തിനു സമീപം അനിൽകുമാറിൻ്റെയും ഭവിതയുടെയും മകൻ അഭിനവ് (13) എന്നിവരാണ്‌ മരിച്ചത്‌.
ഞായറാഴ്ച ഉച്ചയോടെയാണ് അപകടം. കോഴിക്കോട്ടു നിന്നെത്തിയ 14 പേരടങ്ങിയ സംഘത്തിലെ അഞ്ചു പേരാണ് അപകടത്തിൽപ്പെട്ടത്‌. മൂന്നു പേരെ സുരക്ഷാജീവനക്കാരും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. അഭിനവ്‌ മെഡിക്കൽ കോളേജ് ക്യാമ്പസ് സ്കൂൾ വിദ്യാർത്ഥിയാണ്‌.
Share news