കൊയിലാണ്ടിയിൽ റെയിൽവെ സ്റ്റേഷനു സമീപം രണ്ടു കടകളിൽ മോഷണം നടന്നു

.
കൊയിലാണ്ടിയിൽ കടകളിൽ മോഷണം നടന്നു. കൊയിലാണ്ടി റെയിൽവെ സ്റ്റേഷന് മുൻവശം മുത്താമ്പി റോഡിലുള്ള മാജിക് ഓവൻ, കൊയിലാണ്ടി സൂപ്പർമാർക്കറ്റ് എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. രാത്രി ഒരു മണിക്കുശേഷമാണ് ഷട്ടറിൻ്റെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്. രണ്ട് സ്ഥാപനങ്ങളിലെയും മേശയിലുള്ള പണം മാത്രമാണ് മോഷ്ടിക്കപ്പെട്ടത്. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തിയശേഷമാണ് കടകൾ തുറന്ന് പരിശോധന നടത്തിയത്.

.
Advertisements


തൊട്ടടുത്തുള്ള ചെത്ത്തൊഴിലാളിമന്ദിരത്തിലെ സിസിടിവി ക്യാമറകൾ രാത്രി ഒരു മണിയോടുകൂടി എതിർവശത്തേക്ക് തിരിച്ചെവെച്ചശേഷമാണ് മോഷ്ടാക്കൾ അകത്ത് കയറാനുള്ള ശ്രമങ്ങൾ തുടങ്ങിയത്. പരാതിയുടെ അടിസ്ഥാനത്തിലെ പോലീസ് അനേഷണം ആരംഭിച്ചു.

