നാദാപുരത്ത് രണ്ട് പേർക്ക് തെരുവ് നായയുടെ കടിയേറ്റു

കോഴിക്കോട് നാദാപുരത്ത് രണ്ട് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. കക്കം വെള്ളി ശാദുലി റോഡിലെ ആയിഷു (63), നാരായണി (65) എന്നിവർക്കാണ് കടിയേറ്റത്. ഇന്ന് രാവില ഒമ്പതരയോടെ കനാൽ റോഡിലാണ് സംഭവം. രണ്ട് പേരും നാദാപുരം ഗവണ്മെന്റ് ആശുപത്രിയിൽ ചികിത്സ തേടി.

അതേസമയം മൂവാറ്റുപുഴ നഗരത്തിൽ തെരുവുനായ ആക്രമണം ഉണ്ടായി
കുട്ടികൾ അടക്കം 8 പേർക്ക് കടിയേറ്റു. പരിക്കേറ്റവരെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

