തമിഴ്‌നാട്ടില്‍ ഗുണ്ടാസംഘത്തിലെ രണ്ടുപേര്‍ പൊലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടു

ചെന്നൈ: തമിഴ്‌നാട്ടില്‍ ഗുണ്ടാസംഘത്തിലെ രണ്ടുപേര്‍ പൊലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടു. പുലര്‍ച്ചെ മൂന്നോടെ ചെന്നൈയ്ക്കു പുറത്തുള്ള ഗുഡുവാഞ്ചേരിയിലാണ് സംഭവം. കൊടുംക്രിമിനലുകളായ ഛോട്ടാ വിനോദ്, രമേശ് എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.

കൊല്ലപ്പെട്ട രണ്ടുപേരും നിരവധി കൊലപാതക കേസുകളിലും ആക്രമണ കേസുകളിലും പ്രതികളാണെന്നും പൊലീസ് അറിയിച്ചു. വാഹന പരിശോധനക്കിടെ നാലംഗ സംഘം ആയുധങ്ങളുമായി പൊലീസിനെ ആക്രമിക്കുകയായിരുന്നു. ഇരുവരും സംഭവ സ്ഥലത്തു തന്നെ മരിച്ചു. കൂടെയുണ്ടായിരുന്ന രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു.


വാഹന പരിശോധനക്കിടെ നാലംഗ സംഘം വെട്ടുകത്തിയുമായി എത്തി പൊലീസിനെ ആക്രമിക്കുകയായിരുന്നു. പിന്നാലെയാണ് സംഘത്തിനു നേരെ വെടിവച്ചതെന്നു പൊലീസ് വ്യക്തമാക്കി. രമേശ് അഞ്ച് കൊലക്കേസുകളിലും പ്രതിയാണ്. പത്ത് കൊലക്കേസുകളില്‍ പ്രതിയാണ് ഛോട്ടാ വിനോദ്.

