കൗതുക കാഴ്ചയായി ഒരു ഞെട്ടിൽ രണ്ട് പൂക്കൾ

കൊയിലാണ്ടി: ഒരു ഞെട്ടിൽ രണ്ടു പൂക്കൾ കൗതുക കാഴ്ചയാകുന്നു. കൊരയങ്ങാട് തെരുവിലെ തെക്കെതലക്കൽ ഷിജുവിൻ്റെ വീട്ടിലെ മട്ടുപ്പാവിലാണ് മനോഹരമായ ഈ ഇണപ്പൂക്കൾ കാഴ്ചക്കാരുടെ മനം കവരുന്നത്. ” ജറപറ ” ഇനത്തിൽപ്പെട്ട ചെടിയിൽ അപുർവ്വമായി ഇത്തരം ഇണപ്പൂക്കൾ വിരിയാറുണ്ടെന്ന് പൂർവ്വികർ പറയുന്നു.

സാമാന്യം നീളമുള്ള തണ്ടിൽ ആമ്പൽപ്പൂവിൻ്റെ ആകൃതിയിൽ ഓറഞ്ച് നിറത്തിൽ രണ്ട് അടുക്കുകളോട് കൂടിയ ദളങ്ങളുടെ മധ്യഭാഗത്തെ പൂമ്പൊടി പീത നിറമുള്ളതാണ്. ജറപറപ്പൂക്കൾ സാധാരണയായി പല നിറങ്ങളിൽ കണ്ടു വരാറുണ്ടെങ്കിലും ഒരു ഞെട്ടിലെ ഇരട്ടപ്പൂക്കൾ ഏറെ വിരളം തന്നെ. മറ്റ് ചെടികളും മട്ടുപ്പാവിൽ ഉണ്ട്.
