മലപ്പുറത്ത് നിന്നും രണ്ട് വിദ്യാർത്ഥിനികളെ കാണാതായി

മലപ്പുറത്ത് നിന്നും രണ്ട് വിദ്യാർത്ഥിനികളെ കാണാതായി. താനൂർ ദേവതാർ ഹയർ സെക്കൻണ്ടറി സ്കൂളിലെ വിദ്യാർത്ഥിനികളായ അശ്വതി, ഫാത്തിമ ഷഹദ എന്നീ വിദ്യാർത്ഥിനികളെയാണ് കാണാതായത്. ഇന്നലെ രാവിലെ പരീക്ഷ എഴുതാൻ വീട്ടിൽ നിന്നും ഇറങ്ങിയതായിരുന്നു ഇരുവരും. എന്നാൽ ഇവർ ഇന്നലെ സ്കൂളിലെത്തി പരീക്ഷ എഴുതിയിട്ടില്ല എന്നാണ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
