ദ്വിദിന ഓറിയൻറഷൻ ക്യാമ്പ് ഡോ. വർഗ്ഗീസ് ജേക്കബ് ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: ദ്വിദിന ഓറിയൻറഷൻ ക്യാമ്പ് കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്പ്യൂട്ടി ഡയറക്ടർ ഡോ. വർഗ്ഗീസ് ജേക്കബ് ഉദ്ഘാടനം ചെയ്തു. ആർ ശങ്കർ മെമ്മോറിയൽ എസ് എൻ ഡി പി യോഗം കോളേജ് ഐക്യൂഎസിയുടെ ആഭിമുഖ്യത്തിൽ കോളേജിൽ പുതുതായി അഡ്മിഷൻ എടുത്ത ഒന്നാം സെമസ്റ്റർ യു ജി വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും വേണ്ടി ദ്വിദിന ഓറിയന്റേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. ഉത്തരവാദിത്ത രക്ഷാകർതൃത്വം എന്ന വിഷയത്തിൽ സജി നരിക്കുഴി, ഡിജിറ്റൽ യുഗത്തിലെ രക്ഷാ കർതൃത്വം എന്ന വിഷയത്തിൽ എ എം അബ്ദുൽ സലാം എന്നിവർ ക്ളാസുകളെടുത്തു.

അദ്ധ്യാപകരും രക്ഷിതാക്കളും തമ്മിലുള്ള മുഖാമുഖം പരിപാടിയിൽ പ്രിൻസിപ്പൽ ഡോ. സി പി സുജേഷ് മോഡറേറ്ററായി. വിദ്യാർത്ഥികൾക്ക് മാത്രമായി Fuel the Future, Gateway to Successful Learning & Campus Enrichment എന്നീ വിഷയങ്ങളിൽ യഥാക്രമം പി പി വിനോദ്കുമാർ, അബ്ദുൽ സലാം എ എം എന്നിവർ ക്ളാസുകളെടുത്തു. ഉദ്ഘാടന സമ്മേളനത്തിൽ ഡോ. സി പി സുജേഷ് അദ്ധ്യക്ഷത വഹിച്ചു. ഡോ. ഷാജി മാരാം വീട്ടിൽ, ജോഷ്ന എം, ചാന്ദ്നി പി എം എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളുടെ കലാ പരിപാടികളും നടന്നു.
