KOYILANDY DIARY.COM

The Perfect News Portal

ദ്വിദിന ബാലസഭാ സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

കൊയിലാണ്ടി: മൂടാടി ഗ്രാമപഞ്ചായത്ത് ദ്വിദിന ബാലസഭാ സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ഇഎംഎസ് ഹാളിൽ വെച്ച് നടന്ന പരിപാടി  പഞ്ചായത്ത് പ്രസിഡണ്ട് സി കെ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്സൺ ശ്രീലത പി എം അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ആർ പി വിജില വിജീഷ്, ബ്ലോക്ക് ആർ പി മാരായ ഷിംജിത്ത്, അനിഷ രവി എന്നിവർ വിഷയങ്ങളെക്കുറിച്ച് ക്ലാസെടുത്തു. ബാലസഭ അംഗങ്ങളായ അറുപതോളം കുട്ടികൾ പങ്കെടുത്തു. 
വൈസ് പ്രസിഡണ്ട് ഷീജ പട്ടേരി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഖില എം പി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി കെ ഭാസ്കരൻ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. കുടുംബശ്രീയുടെ മെമ്പർ സെക്രട്ടറിയായ ഗിരീഷ് കുമാർ ടി സ്വാഗതവും സാമൂഹ്യ ഉപസമിതി കൺവീനർ ഹർഷലത നന്ദിയും പറഞ്ഞു.
Share news