KOYILANDY DIARY.COM

The Perfect News Portal

പഴംതീനി വവ്വാലുകളെ കൊന്ന് കോഴിയിറച്ചിയെന്ന വ്യാജേന വിറ്റു; സേലത്ത് രണ്ടുപേര്‍ അറസ്റ്റില്‍

തമിഴ്‌നാട്ടിലെ സേലം ജില്ലയിലെ ഒമല്ലൂര്‍ ഡാനിഷ്‌പേട്ടയില്‍ വവ്വാല്‍ മാംസം കോഴിയിറച്ചിയെന്ന വ്യാജേന വിറ്റ രണ്ടുപേര്‍ അറസ്റ്റില്‍. കമല്‍, സെല്‍വം എന്നിവരാണ് അറസ്റ്റിലായത്. പഴംതീനി വവ്വാലുകളെ പിടികൂടിയ ശേഷം പാചകം ചെയ്ത് കോഴിയിറച്ചിയെന്ന വ്യാജേന പ്രതികള്‍ വില്‍പ്പനയ്ക്ക് വെക്കുകയായിരുന്നു.

തോപ്പൂര്‍ രാമസ്വാമി ഫോറസ്റ്റ് റേഞ്ചില്‍ ഒന്നിലധികം വെടിയൊച്ചകള്‍ കേട്ടതായി
വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന്
ഫോറസ്റ്റ് റേഞ്ചര്‍ വിമല്‍ കുമാറിന്റെ നേതൃത്വത്തിലുളള പട്രോളിംഗ് സംഘം നടത്തിയ പരിശോധനയിലാണ് പ്രതികള്‍ അറസ്റ്റിലാവുന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്ന് അന്വേഷണസംഘം അറിയിച്ചു. ബെംഗളൂരുവിലും കഴിഞ്ഞ വര്‍ഷം സമാനമായ രീതിയില്‍ ഇറച്ചി പിടികൂടിയിരുന്നു.

Share news