വയോധികയുടെ സ്വർണ്ണവള മോഷ്ടിച്ച കേസിൽ രണ്ടുപേർ പിടിയിൽ

പന്നിയങ്കര: മീഞ്ചന്ത വട്ടക്കിണർ ഒ ബി റോഡിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ സ്വർണ്ണവള മോഷ്ടിച്ച കേസിൽ രണ്ടുപേർ പിടിയിൽ. അരക്കിണർ മനലൊടി വയൽ ആഷിക്കിന്റെ മകൻ അമീഷ് അലി (19), നോർത്ത് ബേപ്പൂർ കയറ്റിച്ചിറ പറമ്പ് ബി വി നിവാസിൽ അബ്ദുൽ മജീദിന്റെ മകൻ അബൂബക്കർ സിദ്ദീഖ് (20) എന്നിവരാണ് പന്നിയങ്കര പോലീസിന്റെ പിടിയിലായത്. കേരള ബാങ്കിൽ പണയം വെച്ചിരുന്ന സ്വർണവള കഴിഞ്ഞ ചൊവ്വാഴ്ചയാണ് വയോധിക തിരിച്ചെടുത്തിരുന്നത്.
.

.
അന്ന് വൈകുന്നേരം തന്നെ വള മോഷണം പോയതോടെ പിറ്റേദിവസം രാവിലെയാണ് അവർ പന്നിയങ്കര പോലീസിൽ പരാതി നൽകിയത്. പ്രത്യക്ഷത്തിൽ തെളിവുകളൊന്നും ഇല്ലാതിരുന്ന കേസിൽ പന്നിയങ്കര ഇൻസ്പെക്ടർ രാംജിത് പി. ജി. സബ് ഇൻസ്‌പെക്ടർ ബിജു. എം, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വിജേഷ് കെ.സി. ഷിനിൽ ജിത്ത്, ബിനോയ് വിശ്വം, അനൂജ്, ജയന്തി, സിവിൽ പോലീസ് ഓഫീസർ ദിലീപ് ടി.പി എന്നിവർ അടങ്ങിയ സംഘമാണ് തന്ത്രപരമായ നീക്കങ്ങളിലൂടെ പ്രതികളെ വലയിലാക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
