KOYILANDY DIARY.COM

The Perfect News Portal

മലപ്പുറത്ത് രണ്ടര വയസുകാരിക്ക് ക്രൂര മർദ്ദനം; പിതാവ് അറസ്റ്റിൽ

മലപ്പുറം: മലപ്പുറം കാളികാവിൽ രണ്ടര വയസുകാരിക്ക് ക്രൂര മർദ്ദനം. സംഭവത്തിൽ പിതാവ് കാളികാവ് സ്വദേശി ജുനൈദിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ അമ്മയുടെ പരാതിയാലാണ് അറസ്റ്റ്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. കുട്ടിയുടെ ശരീരമാസകലം മർദ്ദനമേറ്റ പാടുകളുണ്ട്. തലയിലും മുഖത്തുമടക്കം പരിക്കുകളുമുണ്ട്.

മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുന്ന കുട്ടിയുടെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. ഒരാഴ്ച മുൻപാണ് കാളികാവിൽ മറ്റൊരു രണ്ടരവയസുകാരിയെ പിതാവ് മർദിച്ചു കൊലപ്പെടുത്തിയത്.

Share news