കൊല്ലം ശ്രീ അനന്തപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ തുലാഭാര തട്ട് സമർപ്പിച്ചു
കൊയിലാണ്ടി: കൊല്ലം ശ്രീ അനന്തപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ ഒരു ലക്ഷം രൂപയോളം വില വരുന്ന തുലാഭാര തട്ട് സമർപ്പിച്ചു. പരേതയായ പാതിരിക്കാട് അമ്മുക്കുട്ടി അമ്മയുടെ മകൾ ശാന്തി ബാലകൃഷ്ണൻ ആണ് തുലാഭാരതട്ട് വഴിപാടായി നൽകിയത്.

ക്ഷേത്ര സന്നിധിയിൽ നടന്ന ചടങ്ങിൽ ക്ഷേത്രം മേൽശാന്തി രാജൻ നമ്പൂതിരിയുടെ മുഖ്യ സാന്നിധ്യത്തിൽ ക്ഷേത്രം രക്ഷാധികാരി ഇളയിടത്ത് വേണുഗോപാൽ, പരിപാലന സമിതി പ്രസിഡണ്ട് ഇ എസ് രാജൻ എന്നിവർ തുലാഭാരതട്ട് ഭഗവാന് മുന്നിൽ സമർപ്പണ ചടങ്ങ് നടത്തി. പരിപാലന സമിതി അംഗങ്ങളായ ബാലകൃഷ്ണൻ പണ്ടാരക്കണ്ടി, മോഹനൻ പൂങ്കാവനം, സന്തോഷ് വാളിയിൽ, കൃഷ്ണൻ കെ. കെ, പ്രേമ കിഴക്കേമടം, ശാരദ ദാസൂട്ടി തുടങ്ങി ഭക്തജനങ്ങൾ ചടങ്ങിൽ പങ്കെടുത്തു.



