ട്രെയിനില്‍ ടി ടി ഇക്ക് മര്‍ദനം; സംഭവം മംഗലാപുരം – തിരുവനന്തപുരം മാവേലി എക്സ്പ്രസില്‍
![](https://koyilandydiary.com/wp-content/uploads/2024/05/26-15-1024x943.jpg)
കോഴിക്കോട്: മംഗലാപുരം- തിരുവനന്തപുരം മാവേലി എക്സ്പ്രസിലെ ടിടിഇ ക്ക് മര്‍ദനമേറ്റു. രാജസ്ഥാൻ സ്വദേശി വിക്രം കുമാർ മീണയ്ക്കാണ് മർദ്ദനമേറ്റത്. ഇന്നലെ രാത്രി കോഴിക്കോടിനും തിരൂരിനും ഇടയിൽ വെച്ചായിരുന്നു സംഭവം. ടിക്കറ്റില്ലാതെ റിസർവേഷൻ കമ്പാർട്മെന്റിൽ കയറിയത് ചോദ്യം ചെയ്തതിനെത്തുടർന്ന് യാത്രക്കാരനാണ് ടിടിഇയെ മർദിച്ചത്. മൂക്കിന് പരിക്കേറ്റ വിക്രം കുമാർ മീണ ചികിത്സയിലാണ്. സംഭവത്തിൽ കോഴിക്കോട് റെയിൽവേ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
![](https://koyilandydiary.com/wp-content/uploads/2022/09/IMG-20240613-WA0139.jpg)