തൃക്കുറ്റിശ്ശേരി ശിവശങ്കര മാരാരുടെ ഷഷ്ടിപൂർത്തി ‘സാദര സംഗമം’ ആഘോഷിച്ചു
കൊയിലാണ്ടി: ”വന്ദേ ശിവശങ്കരം” ആചാര്യൻ തൃക്കുറ്റിശ്ശേരി ശിവശങ്കര മാരാരുടെ ഷഷ്ടിപൂർത്തി ‘സാദര സംഗമം’ കാഞ്ഞിലശ്ശേരി മഹാ ശിവക്ഷേത്ര സന്നിധിയിൽ മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് എം.ആർ. മുരളി ഉദ്ഘാടനം ചെയ്തു. അനിൽ കുമാർ കാഞ്ഞിലശ്ശേരി അധ്യക്ഷത വഹിച്ചു. കൊട്ടിന്റെ ശങ്കരവീഥികൾ ശിവശങ്കരമാരാരുടെ വാദ്യജീവിതത്തിലൂടെ കാഞ്ഞിലശ്ശേരി വിനോദ് മാരാർ സദസ്സിന് പരിചയപ്പെടുത്തി, കേരള സംഗീത നാടക അക്കാദമി ചെയർമാൻ പത്മശ്രി മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ആദര മുദ്ര സമർപ്പണം നടത്തി.

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് പൊന്നാട ചാർത്തി. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ആദരപത്ര സമർപ്പണവും, മായാഗോവിന്ദ് ഉപഹാര സമർപ്പണവും നടത്തി. സാമുതിരി രാജയുടെ പേഴ്സണൽ സെക്രട്ടറി ടി.ആർ രാമവർമ്മ, ചേമഞ്ചേരി ഗ്രാമപഞ്ചായത്തംഗം സജിത ഷെറി, ഗോവിന്ദ വർമ്മ രാജ, കാഞ്ഞിലശ്ശേരി ദേവസ്വം എക്സി ഓഫീസർ ഡോ വി.ടി നമ്പൂതിരി എന്നിവരും..

പോരൂർ ഹരിദാസ് മാരാർ, തൃപ്രങ്ങോട്ട് പരമേശ്വരമാരാർ, കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്രം മാനേജിംഗ് ട്രസ്റ്റി ഉണ്ണി മാസ്റ്റർ ശ്രീലക്ഷ്മി, ബോധി ഗ്രന്ഥാലയം പ്രസിഡണ്ട് ഡോ: എൻ.വി സദാനന്ദൻ എന്നിവർ സംസാരിച്ചു. ശിവദാസ് കലാമണ്ഡലം സ്വാഗതവും രഞ്ജിത്ത് കുനിയിൽ നന്ദിയും പറഞ്ഞു.
