KOYILANDY DIARY.COM

The Perfect News Portal

ചിരിയുടെയും ചിന്തയുടെയും തമ്പുരാന് ആദരം; ഉണ്ണികൃഷ്ണൻ നമ്പൂതിരി സ്മാരക പുരസ്‌കാരം ശ്രീനിവാസന്

.

ഉണ്ണികൃഷ്ണൻ നമ്പൂതിരി സ്മാരക പുരസ്‌കാരത്തിന് പ്രമുഖ നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ അർഹനായി. മരണാനന്തര ബഹുമതിയായാണ് ഇത്തവണത്തെ പുരസ്‌കാരം സമർപ്പിക്കുന്നത്. 2026 ജനുവരി 24-ന് വൈകുന്നേരം എറണാകുളത്തുള്ള ശ്രീനിവാസൻ്റെ വസതിയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം കൈമാറും. ബഹുമാനപ്പെട്ട കേരള ആരോഗ്യ, വനിത-ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്ജ് ശ്രീനിവാസൻ്റെ കുടുംബത്തിന് അവാർഡ് സമർപ്പിക്കും.

 

 

മലയാള സിനിമയെ സാധാരണക്കാരന്റെ കാഴ്ചകളിലൂടെ പുനർനിർമ്മിച്ച സമ്പൂർണ്ണ ചലച്ചിത്രകാരനാണ് ശ്രീനിവാസനെന്ന് പുരസ്‌കാര സമിതി വിലയിരുത്തി. ചിരിയും ചിന്തയും കലർത്തി സങ്കീർണ്ണമായ വിഷയങ്ങളെ ലളിതമായി അവതരിപ്പിക്കാനും, ആക്ഷേപഹാസ്യത്തിലൂടെ സാമൂഹ്യ-രാഷ്ട്രീയ വിമർശനങ്ങൾ തൊടുത്തുവിടാനും അദ്ദേഹത്തിന് സാധിച്ചു. ശ്രീനിവാസൻ സിനിമകൾ ഓരോ കാലത്തെയും കേരളീയ സമൂഹത്തെ പ്രതിഫലിപ്പിക്കുന്ന കണ്ണാടികളാണെന്നും സമിതി അഭിപ്രായപ്പെട്ടു. മധു, ഇന്നസെന്റ്, ജഗതി ശീകുമാർ എന്നിവർക്കാനാണ് മുൻ വർഷങ്ങളിൽ പുരസ്ക്കാരം ലഭിച്ചത്.

Advertisements
Share news