KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാനത്തെ ഏറ്റവും നല്ല തലുക്ക് സപ്ലൈ ഓഫീസിന് സ്നേഹാദരം നൽകി

.

കൊയിലാണ്ടി: ഓൾ കേരള റിടെയിൽ റേഷൻ ഡിലേഴ്‌സ് അസോസിയേഷൻ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ ഏറ്റവും നല്ല തലുക്ക് സപ്ലൈ ഓഫീസായ കൊയിലാണ്ടി താലൂക്കിന് സ്നേഹാദരം നൽകി. ഒന്നാം സ്ഥാനത്തിന് എത്തുന്നതിന് മികച്ച വർത്തനത്തിന് നേതൃത്വം നൽകിയ ചന്ദ്രൻ കുഞ്ഞി പറമ്പത്തിനും, താലൂക്കിലെ സപ്ലൈ കോ ജീവനക്കാർക്കും ഇതോടൊപ്പം ആദരം നൽകി.

ജില്ലാ സപ്ലൈ ഓഫീസർ മനോജ് കുമാർ സ്നേഹാദരവ് നൽകി പരിപാടി  ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് പുതുക്കാട് രവീന്ദ്രൻ അധ്യക്ഷതവഹിച്ചു. യോഗത്തിൽ റേഷൻ ഇൻസ്‌പെക്ടർമാരായ ശ്രീനിവാസൻ, ശ്രീലേഷ്, സുനിൽ, ബിജു, താലൂക്ക് സപ്ലൈ ഓഫീസർ ബിജു, K K പരീദ് മലേരി, മൊയ്‌ദു, ശശി മങ്കര, വി പി നാരായണൻ, വിശ്വൻ വി എം, ബഷീർ, വി കെ മുകുന്ദൻ എന്നിവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി പി പവിത്രൻ സ്വാഗതവും വനിതാ പ്രസിഡണ്ട് പ്രീത നന്ദിയും പറഞ്ഞു.

Advertisements
Share news