KOYILANDY DIARY.COM

The Perfect News Portal

പാലക്കാട് പ്രേം രാജിൻ്റെ 50 വർഷത്തെ സംഗീത സപര്യക്ക് ആദരം

കൊയിലാണ്ടി നടുവത്തൂരിലെ ശ്രീ വാസുദേവാശ്രമം ഹയർ സെക്കൻ്ററി സ്കൂളിലെ സംഗീത അധ്യാപകനായിരുന്ന പാലക്കാട് പ്രേം രാജിൻ്റെ 50 വർഷത്തെ സംഗീത സപര്യക്കുള്ള ആദരം ലോക സംഗീത ദിനത്തിലെ കൊയിലാണ്ടിയുടെ എന്നെന്നും ഓർക്കാവുന്ന സംഗീത സായാഹ്നമായി മാറി. അദ്ദേഹം നേതൃത്വം നൽകുന്ന മലരി സംഗീത വിദ്യാലയത്തിലെ വിദ്യാർത്ഥികൾ ചേർന്നവതരിപ്പിച്ച സ്വാഗതഗാനവും മ്യൂസിക് ഫ്യൂഷനും തുടർന്ന് പ്രസിദ്ധ ഗായകൻ ജി. വേണുഗോപാലും, മകൻ അരവിന്ദ് വേണുഗോപാലും ചേർന്നവതരിപ്പിച്ച ഗാനമേളയും ചേർന്നപ്പോൾ കൊയിലാണ്ടിയിൽ സംഗീതത്തിൻ്റെ പൂമഴ പെയ്ത അനുഭവമായി.

പരിപാടി പാലക്കാട് പ്രേം രാജിൻ്റെ ശിഷ്യൻ അഡ്വ. കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. കരുണൻ കൊടക്കാട് അധ്യക്ഷത വഹിച്ചു. കാവുംവട്ടം വാസുദേവൻ, കെ. ശാന്ത, ശിവദാസ് ചേമഞ്ചേരി, എന്നിവർ ആശംസകൾ നേർന്നു. ശക്തി കുറുവങ്ങാട്, ക്യു ബ്രഷ് കൊയിലാണ്ടി, ദേവഗീതം സംഗീത സഭ വടകര, കൊരയങ്ങാട് കലാ ക്ഷേത്രം നാട്ടു ഗാലറി കൊയിലാണ്ടി, പൂക്കാട് കലാലയം സവേരി കലാനിലയം, പെൻഷനേഴ്സ് യൂനിയനുകൾ എന്നിവർ ഉപഹാരങ്ങൾ നൽകി. എൻ. കെ. മുരളി സ്വാഗതവും, ചന്ദ്രൻ കാർത്തിക നന്ദിയും പറഞ്ഞു. 

Share news