കുറ്റവിചാരണ സദസ്സ്: UDF വിളംബര ജാഥ നടത്തി
കീഴരിയൂർ: UDF നേതൃത്വത്തിൽ പേരാമ്പ്രയിൽ നടക്കുന്ന കുറ്റവിചാരണ സദസ്സിൻ്റെ വിളമ്പര ജാഥയും സംഗമവും കീഴരിയൂരിൽ നടന്നു. UDFമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ജാഥയിൽ UDF ചെയർമാൻ ടി. യു സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു.

മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ഇടത്തിൽ ശിവൻ, കെ. റസാക്ക്, കെ.എം സുരേഷ് ബാബു, കെ. കെ ദാസൻ എന്നിവർ പ്രസംഗിച്ചു. ഒ. കെ കുമാരൻ, ടി. സലാം, ഇ രാമചന്ദ്രൻ, ശശി കല്ലട, ഗോപാലൻ കെ, ജലജ കെ എന്നിവർ നേതൃത്വം നൽകി. വ്യാഴാഴ്ചയാണ് വിളംബരജാഥ.
