KOYILANDY DIARY.COM

The Perfect News Portal

ശക്തമായ കാറ്റിലും മഴയിലും കൊയിലാണ്ടിയിൽ മരങ്ങൾ കടപുഴകി വീണു

കൊയിലാണ്ടി: ശക്തമായ കാറ്റിലും മഴയിലും കൊയിലാണ്ടിയിൽ മരങ്ങൾ കടപുഴകി വീണു. വൈകീട്ട് 6.30ഓടുകൂടി കൊയിലാണ്ടി ബീവറേജ് റോഡിലും, കൊയിലാണ്ടി വലിയ മങ്ങാട് തീരദേശ റോഡിലും, 7 മണിയോടു കൂടി പാലക്കുളം നാഷണൽ ഹൈവേയിലും ആണ് മരങ്ങൾ കടപുഴകി വീണത്. ഇതോടെ പലയിടത്തും വൈദ്യുതിബന്ധം താറുമാറായിട്ടുണ്ട്. മരത്തിനടിയിൽ നിർത്തിയിട്ട ഒരു സ്കൂട്ടറും തകർന്നിട്ടുണ്ട്. നെല്ലിക്കോട്ടുകുന്ന് അംഗൻവാടിക്കു സമീപം മരം മുറിഞ്ഞ് വീണ് വൈദ്യൂതി ബന്ധം തകരാറിലായിട്ടുണ്ട്.
.
.
വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തി മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു. കൊയിലാണ്ടി പാലക്കുളം നാഷണൽ ഹൈവേയിൽ വീണ വൻമരം കാരണം ഏകദേശം ഒന്നര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. 
.
.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽകുമാർ പി എമ്മിൻ്റെ നേതൃത്വത്തിൽ സേനാംഗങ്ങളായ സജിൻ എസ്, ഹേമന്ത്‌ ബി, ബിനീഷ് കെ, സിജിത്ത് സി, ലിനീഷ് എം, രജീഷ് വി പി, നവീൻ കുമാർ, ഹോംഗാർഡുമാരായ ഓം പ്രകാശ്, രജീഷ് വി പി, ഷൈജു, സിവിൽ ഡിഫൻസ് വളണ്ടിയർമാരായ മഹേഷ്, പ്രതീഷ്, ഷാജി, പ്രസാദ്, മുഹമ്മദ് റാഫി എന്നിവർ മരം മുറിക്കാൻ നേതൃത്വം നൽകി.
Share news