കൊയിലാണ്ടിയിൽ വിവിധ സ്ഥലങ്ങളിൽ മരം പൊട്ടി വീണ് ഗതാഗതം സ്തംഭിച്ചു

കൊയിലാണ്ടിയിൽ വിവിധ സ്ഥലങ്ങളിൽ മരം പൊട്ടി വീണ് ഗതാഗതം സ്തംഭിച്ചു. കൊയിലാണ്ടി അണേലകടവ്, കൊയിലാണ്ടി ഹാർബർ റോഡ് ഉപ്പാലകണ്ടി ക്ഷേത്ര പരിസരം, കൊല്ലം മന്ദമംഗലം സ്വാമിയാർ കാവ് ബീച്ച് റോഡ് എന്നിവിടങ്ങളിളിലാണ് ശക്തമായ മഴയിൽ മരം പൊട്ടി വീണ് ഗതാഗതം സ്തംഭിച്ചിത്.
.

.
അറിയിപ്പ് കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷസേയത്തിയാണ് എല്ലായിടത്തും മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചത്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽകുമാർ പി എമ്മിന്റെ നേതൃത്വത്തിൽ SFRO അനൂപ് ബി കെ, സേനാംഗങ്ങളായ സുരേഷ് കെ ബി നിധിപ്രസാദി ഇ എം, ലിനീഷ് പി എം, രജിലേഷ് പി എം, നവീൻ കെ, ഹോം ഗാർഡ് ബാലൻ ടി പി, പ്രദീപ്, സുധീഷ് എന്നിവർ പ്രവർത്തനത്തിൽ ഏർപ്പെട്ടു.
