KOYILANDY DIARY.COM

The Perfect News Portal

ട്രോളിങ് നിരോധനം: മത്സ്യമേഖലയിലെ തൊഴിലാളികൾക്ക് സൗജന്യ റേഷൻ

തിരുവനന്തപുരം: കേരള തീരപ്രദേശത്തെ കടലിൽ ജൂൺ 10 മുതൽ ജൂലൈ 31 വരെ ഏർപ്പെടുത്തിയ ട്രോളിങ് നിരോധനം മൂലം തൊഴിൽ നഷ്ടപ്പെട്ട മത്സ്യതൊഴിലാളികൾക്ക് സൗജന്യ റേഷൻ വിതരണം ചെയ്യും. തൊഴിൽ നഷ്ടപ്പെടുന്ന യന്ത്രവത്കൃത മത്സ്യബന്ധന യാനങ്ങളിൽ തൊഴിലെടുക്കുന്ന മത്സ്യത്തൊഴിലാളികൽക്കും, അനുബന്ധ തൊഴിലാളികൾക്കും പീലിങ് തൊഴിലാളികൾക്കും സൗജന്യ റേഷൻ നൽക്കാൻ സർക്കാർ ഉത്തരവായി.

52 ദിവസക്കാലം തൊഴിൽ നഷ്ടമാകുന്ന സംസ്ഥാനത്തെ ഒമ്പത് തീരദേശ ജില്ലകളിലെ തൊഴിലാളികൾക്കും റേഷൻ ലഭിക്കും. ഇതിനായി തീരദേശ ജില്ലാ ഓഫീസർമാർ തൊഴിലാളികളുടെ വിശദമായ ലിസ്റ്റ് ജില്ലാ സപ്ലൈ ഓഫീസർമാർക്ക് നൽക്കാൻ നിർദേശിച്ചിട്ടുണ്ട്.

 

തോണിയിലും ഇൻബോർഡ് വള്ളത്തിലും മീൻപിടിത്തം നടത്തുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ട്രോളിങ് നിരോധനസമയത്തും കടലിൽപ്പോകാം. നിരോധനം ലംഘിക്കുന്ന ബോട്ടുകൾക്കെതിരേ നിയമനടപടി സ്വീകരിക്കും. നിരോധനകാലയളവിൽ ഇൻബോർഡ് വള്ളങ്ങളോടൊപ്പം ഒരു കാരിയർ വള്ളമേ അനുവദിക്കൂ. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫിഷറീസ് കൺട്രോൾ റൂമുകൾ പ്രവർത്തിക്കും.

Advertisements

 

Share news