തിരുവങ്ങൂർ സൈരി ഗ്രന്ഥശാല വയലാർ അനുസ്മരണം സംഘടിപ്പിച്ചു

കൊയിലാണ്ടി: തിരുവങ്ങൂർ സൈരി ഗ്രന്ഥശാല വയലാർ അനുസ്മരണവും വയലാർ രചിച്ച ഗാനങ്ങളുടെ ആലാപനവും സംഘടിപ്പിച്ചു. കലാസാംസ്കാരിക പ്രവർത്തകനും റിട്ട: ഡി ഇ ഒയും എസ് എസ് എ മുൻ കോഴിക്കോട് ജില്ലാ പ്രൊജക്റ്റ് ഓഫീസറുമായിരുന്ന എം. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അശോകൻ കോട്ട് അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി കൌൺസിൽ അംഗം എൻ. ടി മനോജ്, പി കെ പ്രസാദ് എന്നിവർ സംസാരിച്ചു. പവിത്രൻ സ്വാഗതവും ജോഷ്നി നന്ദിയും പറഞ്ഞു.
