തിരുവങ്ങൂർ ഹൈസ്കൂൾ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയെ കാണാതായതായി പരാതി

ചേമഞ്ചേരി: തിരുവങ്ങൂർ ഹൈസ്കൂൾ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയെ കാണാതായതായി പരാതി. ചേമഞ്ചേരി ചീക്കിലിപ്പുറത്ത് അമേയ സുജീഷ് (13) എന്ന വിദ്യാർത്ഥിയെയാണ് കാണാതായത്. ഇന്ന് (O 6-10-24 ) പുലർച്ചെ മുതലാണ് കാണാതായതെന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകി.

കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവർ കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെ 2620236 നമ്പറിലേക്കോ അടുത്ത പോലീസ് സ്റ്റേഷനിലോ അറിയിക്കേണ്ടതാണ്.

