KOYILANDY DIARY.COM

The Perfect News Portal

ട്രാന്‍സ്‌ജെന്‍ഡര്‍ കലോത്സവം ‘വര്‍ണപ്പകിട്ട്’ ഇത്തവണ കോഴിക്കോട്

ട്രാന്‍സ്‌ജെന്‍ഡര്‍ കലോത്സവം വര്‍ണപ്പകിട്ടിന് ഇത്തവണ കോഴിക്കോട് വേദിയാകും. കലോത്സവത്തിനൊപ്പം ഫിലിം ഫെസ്റ്റിവലും സെമിനാറും സംഘടിപ്പിക്കും. ഓഗസ്റ്റ് 22, 23 തീയതികളിലാണ് കലോത്സവം. ഓഗസ്റ്റ് 21-ന് ഫിലിം ഫെസ്റ്റിവല്‍ നടക്കും. 21-ന് വൈകിട്ട് ആറിന് മന്ത്രി മുഹമ്മദ് റിയാസ് കലോത്സവം ഉദ്ഘാടനം ചെയ്യും. ഇത്തവണ കലോത്സവ മാനുവല്‍ പരിഷ്‌കരിച്ചിട്ടുണ്ട്. 23-ന് വൈകിട്ട് ആറിന് സമാപന സമ്മേളനം നടക്കുമെന്നും മന്ത്രി പറഞ്ഞു.

 

 

Share news