KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി – പയ്യോളി സ്റ്റേഷനുകളിൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണം: കെ. മുരളീധരൻ എം.പി

വടകര: കൊയിലാണ്ടി – പയ്യോളി സ്റ്റേഷനുകളിൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണം, അടിസ്ഥാന സൌകര്യങ്ങൾ വർദ്ധിപ്പിക്കണം, കെ. മുരളീധരൻ എം.പി റെയിൽവേ ബോർഡ് ചെയർമാനുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ കണ്ണൂർ – എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ്സ്, മംഗലാപുരം – കോയമ്പത്തൂർ ഇന്റർസിറ്റി എക്സ്പ്രസ്സ്, തിരുവനന്തപുരം – ലോക മാന്യതിലക് നേത്രാവതി എക്സ്പ്രസ്സ് എന്നിവയ്ക്ക് സ്റ്റോപ്പ് അനുവദിക്കുക.

പയ്യോളിയിൽ പരശുറാം എക്സ്പ്രസ്സിനും സ്റ്റോപ്പ് അനുവദിക്കണമെന്നും എം.പി ആവശ്യപ്പെട്ടു. കൂടാതെ കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ നിർമ്മാണം നിലച്ച ലിഫ്റ്റിന്റെ പ്രവർത്തി ഉടൻ തുടങ്ങുന്നതിനും, റെയിൽവേ സ്റ്റേഷനിലെ മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ദ്രുതഗതിയിൽ നടപ്പിൽ വരുത്തണമെന്നും എം.പി റെയിൽവേ ബോർഡ് ചെയർമാൻ ജയവർമ്മ സിൻഹയുമായുള്ള കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ട് നിവേദനവും കൈമാറി.

Share news