പരിസ്ഥിതി സൗഹൃദ ആർത്തവ ശുചിത്വ ഉപാധികളുടെ പരിശീലനം നടത്തി
.
കൊയിലാണ്ടി: ഹരിത കേരളം മിഷൻ സംസ്ഥാനത്തുടനീളം നടപ്പിലാക്കുന്ന നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ ക്യാമ്പയിനിന്റെ ഭാഗമായി ജിഎച്ച്എസ്എസ് പന്തലായനി സ്കൂളിലെ ഹയർ സെക്കന്ററി വിദ്യാർത്ഥിനികൾക്കായി പരിസ്ഥിതി സൗഹൃദ ആർത്തവ ശുചിത്വ ഉപാധികളുടെ പരിശീലനം നടത്തി. ഹരിത കേരളം മിഷൻ ബ്ലോക്ക് കോർഡിനേറ്റർ നിരഞ്ജന എം പി ക്ലാസ് നയിച്ചു. പ്രിൻസിപ്പാൾ ഇൻ ചാർജ് ഷിജിത്ത് എം ടി സ്വാഗതം പറഞ്ഞു.

അദ്ധ്യാപിക സ്മിത കെ പി, സ്റ്റാഫ് സുകന്യ എം ടി കെ തുടങ്ങിയവർ സംസാരിച്ചു. സാനിറ്ററി ഇൻസിനറേറ്റർ, മെൻസ്ട്റുവൽ കപ്പ് തുടങ്ങിയവ നൽകുന്നത് വഴി ആർത്തവ ശുചിത്വം ഉറപ്പാക്കാനും പരിസ്ഥിതി സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാനുമാണ് മിഷൻ ലക്ഷ്യമിടുന്നത്. ജില്ലയിൽ 26 വിദ്യാലയങ്ങൾക്കായി സാനിറ്ററി നാപ്കിൻ ഇൻസിനറേറ്ററും 27 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മുഴുവൻ ഹരിത കർമ്മ സേന അംഗങ്ങൾക്കും ജില്ലയിലെ 14 നെറ്റ് സീറോ തദ്ദേശ സ്ഥാപനങ്ങളിലെ കുടുംബശ്രീ അംഗങ്ങൾക്കുമായാണ് മെൻസ്ട്റുവൽ കപ്പ് വിതരണം ചെയ്യുന്നത്.



