KOYILANDY DIARY.COM

The Perfect News Portal

സ്‌കൂള്‍ അധ്യാപകര്‍ക്ക് പാമ്പ് പിടിക്കാന്‍ പരിശീലനം സംഘടിപ്പിക്കുന്നു; ‘സ്‌നേക് റസ്‌ക്യൂ & റീലീസ്’ പരിശീലനം നല്‍കുക വനം വകുപ്പ്

തിരുവനന്തപുരം: സ്‌കൂള്‍ അധ്യാപകര്‍ക്ക് പാമ്പ് പിടിക്കാന്‍ പരിശീലനം സംഘടിപ്പിക്കുന്നു. ‘സ്‌നേക് റസ്‌ക്യൂ & റീലീസ്’ പരിശീലനം നല്‍കുന്നത് സംബന്ധിച്ച് അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സുമു സ്‌കറിയ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കത്ത് നല്‍കി. അടിയന്തിര സാഹചര്യങ്ങളില്‍ പാമ്പുകടി മൂലം ഉണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി ശാസ്ത്രീയമായി പാമ്പുപിടിത്തം പരിശീലിപ്പിക്കുന്നതാണ് പരിപാടി. വനം വകുപ്പാണ് പരിശീലനം സംഘടിപ്പിക്കുന്നത്.

2025 ആഗസ്റ്റ് മാസം 11-ാം തീയതി തിങ്കളാഴ്ച രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണിവരെ ഒലവക്കോട് ആരണ്യ ഭവന്‍ കോമ്പൗണ്ടില്‍വെച്ചാണ് പരിശീലനം. പരിപാടിയില്‍ പാലക്കാട് ജില്ലയിലെ താല്‍പര്യമുള്ള സ്‌കൂള്‍ അധ്യാപകരെ പങ്കെടുപ്പിക്കുന്നതിനുള്ള നിര്‍ദേശം നല്‍കണമെന്ന് അറിയിച്ചാണ് കത്ത്.

Share news