പാലിയേറ്റീവ് വളണ്ടിയർമാർക്ക് പരിശീലനം
കൊയിലാണ്ടി: ഗവ: താലൂക്ക് ആശുപത്രിയുടെ ആഭിമുഖ്യത്തിൽ നഗരസഭയിലെ പാലിയേറ്റീവ് വളണ്ടിയർമാർക്കുള്ള ത്രിദിന പരിശീലനം ആരംഭിച്ചു. ടൗൺ ഹാളിൽ നടക്കുന്ന പരിശീലന പരിപാടി നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി ചെയർമാൻ സി. പ്രജില അധ്യക്ഷ വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ: വി. വിനോദ് സ്വാഗതവും പി.ആർ.ഒ ഡോ: റഷീദ് നന്ദിയും പറഞ്ഞു. സിസ്റ്റർ ബിൻസി തോമസ് പരിശീലന ക്ലാസ്സ് നയിച്ചു.
