KOYILANDY DIARY.COM

The Perfect News Portal

ജില്ലാ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കായി പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

.
കൊയിലാണ്ടി: താമരശ്ശേരിയിൽ നടക്കുന്ന ജില്ലാ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കൊയിലാണ്ടി മേഖലയിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച പരിശീലന ക്യാമ്പ് പ്രവാസി സാമൂഹ്യ പ്രവർത്തകനായ മുസ്തഫ മന്നത്ത് ഉദ്ഘാടനം ചെയ്തു. സർവീസസ് മുൻ ഫുട്ബോൾ താരം കണാരൻ നടുക്കണ്ടി അധ്യക്ഷത വഹിച്ചു.
ശ്രീലാൽ പെരുവട്ടൂർ, നവീന ബിജു, ഹരി നാരായണൻ, രാജൻ പന്തലായനി, റഹീം, ഷിജിത്ത്, ധന്യ ഒ ബൈജേഷ് എന്നിവർ സംസാരിച്ചു. പരിശീലകയായ ആർദ്ര ക്യാമ്പിന്റെ പരിശീലന പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു.
Share news