KOYILANDY DIARY.COM

The Perfect News Portal

കൊങ്കണ്‍പാതയിലെ ട്രെയിൻ സർവീസുകൾ പുനഃസ്ഥാപിച്ചു

തിരുവനന്തപുരം: കനത്ത മഴയിൽ മണ്ണിടിച്ചിലിനെ തുടർന്ന് മുടങ്ങിയ കൊങ്കണ്‍പാതയിലെ ട്രെയിൻ സർവീസുകൾ പുനഃസ്ഥാപിച്ചു. എന്നാൽ ട്രെയിൻ ​ഗതാ​ഗതത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇന്ന് രാവിലെ പുറപ്പെടേണ്ട തിരുവനന്തപുരം- എൽടിടി നേത്രാവതി നാളെ രാവിലെ എട്ട് മണിക്ക് പുറപ്പെടും. നാളെ പുറപ്പെടേണ്ട നേത്രാവതി റദ്ദാക്കി.

വ്യാഴാഴ്ച കൊച്ചുവേളിയിൽ നിന്നു യാത്ര തുടങ്ങേണ്ട ലോകമാന്യ തിലക് ​ഗരീബ് രഥ് എക്സ്പ്രസും റദ്ദാക്കി. 14ന് പുറപ്പെട്ട അമൃത്സർ- കൊച്ചുവേളി എക്സ്പ്രസ് വഴിതിരിച്ചുവിട്ടു. രത്ന​ഗി​രിയിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണതിനെത്തുടർന്നാണ് ​ഗതാ​ഗതം തടസപ്പെട്ടത്. ഖേഡിന് സമീപം ദിവാങ്കാവതിയിൽ കൊങ്കൺ റെയിൽവേ പാളത്തിൽ വിള്ളൽ വീണതായും റിപ്പോർട്ടുണ്ട്.

16345 ലോകമാന്യ തിലക് തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ് കല്യാൺ– ലോണാവാല– ജോലാർപേട്ട– പാലക്കാട്– ഷൊർണൂർ വഴി സർവീസ് നടത്തും. ഹസ്രത്ത് നിസാമുദ്ദീൻ എറണാകുളം എക്സ്പ്രസ്, എൽടിടി തിരുവനന്തപുരം എക്സ്പ്രസ്, ഗാന്ധിധാം നാഗർകോവിൽ എക്സ്പ്രസ് എന്നിവയും വഴി തിരിച്ചുവിട്ടിരുന്നു.

Advertisements
Share news