പിഷാരികാവ് ക്ഷേത്ര കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് ഗതാഗത നിയന്ത്രണം
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് ദേശീയപാതയിൽ ഏപ്രിൽ 2, 3 തീയതികളിലായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി പോലീസ്.
.

- കണ്ണൂർ ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വലിയ വാഹനങ്ങൾ കൈനാട്ടി – കുറ്റ്യാടി വഴി അല്ലെങ്കിൽ പയ്യോളിയിൽ നിന്നും പേരാമ്പ്ര റോഡ് വഴി ഉള്ളിയേരി അത്തോളി വഴി കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ടതാണ്.
- വടകര ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് വരുന്ന ചെറിയ വാഹനങ്ങൾ നന്തിയിൽ നിന്നും പുതിയ ബൈപ്പാസ് വഴി ചെങ്ങോട്ടുകാവെത്തി ഹൈവേയിൽ കയറേണ്ടതാണ്.
- കോഴിക്കോട് ഭാഗത്തുനിന്നും വടകര ഭാഗത്തേക്ക് പോകുന്ന വലിയ വാഹനങ്ങൾ പൂളാടികുന്ന് ഉള്ളിയേരി വഴി അല്ലെങ്കിൽ കൊയിലാണ്ടി ROB ജംഗ്ഷനിൽ നിന്നും റെയിൽവേ ഓവർ ബ്രിഡ്‌ജ് കയറി വലത്തോട്ട് തിരിഞ്ഞ് ഉള്ളിയേരി പേരാമ്പ്ര വഴി പോകേണ്ടതാണ്.

- കോഴിക്കോട് ഭാഗത്തുനിന്നും വടകര ഭാഗത്തേക്ക് പോകുന്ന ചെറിയ വാഹനങ്ങൾ ചെങ്ങോട്ടുകാവിൽ നിന്നും പുതിയ ബൈപ്പാസ് വഴി നന്തിയിൽ എത്തി നാഷണൽ ഹൈവേയിൽ പ്രവേശിക്കേണ്ടതാണ്.
- വടകര ഭാഗത്തുനിന്നും കൊയിലാണ്ടിക്ക് വരുന്ന ലോക്കൽ ബസുകൾ പാലക്കുളത്തിനടുത്ത് നിർത്തി ആളുകളെ ഇറക്കി തിരിച്ചു പോകേണ്ടതാണ്.
- കൊയിലാണ്ടി ഭാഗത്ത് നിന്നും വടകര ഭാഗത്തേക്ക് വരുന്ന ലോക്കൽ ബസുകൾ കൊല്ലം പെട്രോൾ പമ്പിൽ നിർത്തി ആളെ ഇറക്കി തിരിച്ചു പോകേണ്ടതാണ്.



