മരം പൊട്ടി വീണ് മൂടാടി ദേശീയപാതയിൽ ഏറെനേരം ഗതാഗതം സ്തംഭിച്ചു

മൂടാടി: മരം പൊട്ടി വീണ് ഗതാഗതം സ്തംഭിച്ചു. ദേശീയപാതയിൽ മൂടാടിയിലാണ് മരം പൊട്ടി വീണ് ഏറെനേരം ഗതാഗതം നിലച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന ഗ്രേഡ് ASTO പി കെ ബാബുവിനെ നേതൃത്വത്തിലുള്ള സംഘമെത്തി CHAIN SAW ഉപയോഗിച്ച് മരക്കൊമ്പ് മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിക്കുകയായിരുന്നു.

ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഹേമന്ത് ബി സിജിത്ത് സി,ഷാജു,ഹോം ഗാർഡ് ബാലൻ എന്നിവർ പ്രവർത്തനത്തിൽ ഏർപ്പെട്ടു

