KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ദേശീയപാതയിൽ ഗതാഗത നിയന്ത്രണം

കൊയിലാണ്ടി: പിഷാരികാവ് ക്ഷേത്ര കാളിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായി ദേശീയപാതയിൽ ഗതാഗത നിയന്ത്രണം. ഏപ്രിൽ 4, 5 തിയ്യതികളിലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. ഏപ്രിൽ 4 ന് രാവിലെ 11 മണി മുതൽ രാത്രി 8 മണി വരെയും, 5ന് ഉച്ചയ്ക്ക് ഒരു മണി മുതൽ രാത്രി 8 മണിവരെയുമാണ് നിയന്ത്രണം.
വടകര ഭാഗത്തു നിന്നു കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വഹനങ്ങൾ പയ്യോളി പേരാമ്പ്ര, ഉള്ള്യേരി പാവങ്ങാട് വഴി, കോഴിക്കോട്ടേക്ക് പോകണം, കോഴിക്കോട് നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പാവങ്ങാട്, ഉള്ള്യേരി വഴി പോകണം. വടകരയിൽ നിന്നും കൊയിലാണ്ടിയിലേക്ക് വരുന്ന ബസ്സുകൾ 17-ാം മൈൽസിൽ നിർത്തി ആളെ ഇറക്കി തിരിച്ച് പോകണം. വടകര ഭാഗത്തു നിന്നു വരുന്ന വലിയ ടാങ്കർ വാഹനങ്ങൾ ബൈപ്പാസ് നിർമ്മാണ സ്ഥലങ്ങളിൽ നിർത്തിയിടണം.
കൊയിലാണ്ടിയിൽ നിന്നും വടകര ഭാഗത്തേക്ക് പോകുന്ന ലോക്കൽ ബസ്സുകൾ കൊല്ലം പെട്രോൾ പമ്പിനു സമീപം നിർത്തി ആളെ ഇറക്കി തിരിച്ചു പോകണം, കോഴിക്കോട് ഭാഗത്തുനിന്നും കണ്ണൂർ ഭാഗത്ത് നിന്നും വരുന്ന ട്രക്ക് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ പുതിയ ബൈപ്പാസ് നിർമ്മാണം നടക്കുന്ന ഭാഗത്തെ ഒഴിഞ്ഞ സ്ഥലങ്ങളിൽ മാറ്റിയിടാനും നിർദ്ദേശം നിൽകി.  കൊയിലാണ്ടി സി ഐ മെൽവിൻ ജോസ് അറിയിച്ചു.
Share news