KOYILANDY DIARY

The Perfect News Portal

ദേശീയപാതയിൽ മുക്കാളിയിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് ഗതാഗതം സ്തംഭിച്ചു

വടകര: ദേശീയപാതയിൽ മുക്കാളിയിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് ഗതാഗതം നിലച്ചു. ഇന്ന് രാവിലെയാണ് മീത്തലെ മുക്കാളിയിൽ കിഴക്ക് ഭാഗത്തുള്ള കുന്നിടിഞ്ഞ് റോഡിലേക്ക് വീണത്. വടകരക്കും തലശേരിക്കുമിടയിലാണ് സംഭവം. ഇതോടെ വാഹനങ്ങൾക്ക് കടന്നുപോകാൻ പറ്റാത്ത സ്ഥിതിയായി. രാവിലെ പെയ്‌ത കനത്ത മഴയിലാണ് മണ്ണിടിഞ്ഞത്.
ദേശീയപാത വികസനത്തിനു അശാസ്ത്രീയമായ രീതിയിൽ കുന്നിടിച്ചതിനെ തുടർന്നാണ് അപകടം സംഭവിച്ചത്. പ്രശനത്തിന് പരിഹാരം കാണുന്നതിനായി നാട്ടുകാർ നിരവധി തവണ പരാതി പറഞ്ഞെങ്കിലും അധികൃതരുടെ ഭാഗത്ത് നന്ന് നികഞ്ഞ അനാസ്ഥയാണ് ഉണ്ടായത്.
തുടർച്ചയായി പെയ്‌ത മഴയെ തുടർന്ന് ഇന്ന് പുലർച്ചെ മുതൽ മണ്ണ് ഇടിഞ്ഞ് തുടങ്ങിയിരുന്നു. മണ്ണിടിച്ചലിനൊപ്പം വലിയ മരങ്ങളും കടപുഴകിയതോടെ ഗതാഗതം പൂർണ്ണമായും നിലച്ചിരിക്കുയാണ്. ട്രാഫിക് പോലീസ് സ്ഥലത്തെത്തി കുഞ്ഞിപ്പള്ളി, കൈനാട്ടി, കണ്ണൂക്കര എന്നീ വഴികളിലൂടെ ഗതാഗതം തിരിച്ചുവിടുകയാണ്.