കൊയിലാണ്ടിയിൽ പോലീസ് നൈറ്റ് പട്രോളിംഗ് ശക്തമാക്കണമെന്ന് വ്യാപാരികൾ
കൊയിലാണ്ടി ടൗണിലെ കടകളിൽ മോഷണം നടന്ന സംഭവത്തിൽ പട്ടണത്തിൽ പോലീസ് നൈറ്റ് പട്രോളിംഗ് ശക്തമാക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു. റോസ് ബെന്നറ്റ് ബ്യൂട്ടിപാർലർ, കൊയിലാണ്ടി സ്റ്റോർ, ബീ കേക്ക്, ഉസ്താദ് ഹോട്ടൽ എന്നീ കടകളിലാണ് മോഷണം നടന്നത്. വ്യാപാരി നേതാക്കൾ കടകളിൽ സന്ദർശനം നടത്തി.
.

.
കെഎം എ പ്രസിഡണ്ട് കെ കെ നിയാസ്, കെ ടി ജി എ നേതാക്കളായ ഗോപാലകൃഷ്ണൻ, സുനിൽ (പ്രകാശ്), നൗഷാദ്, (ഡീലക്സ്), നബീൽ (ഫാമിലി) വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളായ സഹീർ ഗാലക്സി ഷൗക്കത്ത് എന്നിവർ കടകൾ ശക്തമായ അന്വേഷണ നടത്തണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. മുൻസിപ്പാലിറ്റിയിൽ സ്ട്രീറ്റ് ലൈറ്റുകൾ കത്തിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം കൈമറി.

വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളും സന്ദർശനം നടത്തി. യുണിറ്റ് പ്രസിഡണ്ട് കെ.എം രാജീവൻ, കെ. കെ. ഫാറൂഖ്, റിയാസ് അബൂബക്കർ ടി. പി. ഇസ്മായിൽ, സൗമിനി മോഹൻദാസ്, റോസ് ബന്നറ്റ് പ്രബീഷ് കുമാർ, ജെസ്ന ബേക് നേതാക്കളായ മനീഷ് നാഫി എന്നിവർ സന്ദർശിച്ചു.



