KOYILANDY DIARY.COM

The Perfect News Portal

എം. കെ. കുമാരൻ്റെ നിര്യാണത്തിൽ അനുശോചിച്ച് ശനിയാഴ്ച കൊയിലാണ്ടിയിൽ വ്യാപാരി ഹർത്താൽ

കൊയിലാണ്ടിയിലെ പൗരപ്രധാനിയും വ്യാപാര പ്രമുഖനുമായ എം.കെ. കുമാരൻ്റെ നിര്യാണത്തിൽ അനുശോചിച്ച് ശനിയാഴ്ച കൊയിലാണ്ടിയിൽ കടകളടച്ച് ഹർത്താൽ ആചരിക്കുവാൻ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് കമ്മിറ്റി ആഹ്വാനം ചെയ്തു. സംഘടനയക്കും പൊതുസമൂഹത്തിനും കുടുംബത്തിനും കുമാരൻ്റെ നിര്യാണം തീരാനഷ്ടമാണ് ഉണ്ടായിട്ടുള്ളത് നേതാക്കൾ പറഞ്ഞു.

ശവസംസ്കാര ചടങ്ങ് കഴിയുന്നതുവരെ യൂണിറ്റ് പരിധിയിൽ കടകൾ അടച്ച് ഹർത്താൽ ആചരിക്കാനാണ് തീരുമാനം. ശവസംസ്കാര ചടങ്ങിനു ശേഷം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ താഴങ്ങാടിയിലുള്ള സംഘടനയുടെ സബ് ഓഫീസില്‍ വെച്ച് അനുശോചന യോഗം ചേരുമെന്ന് പ്രസിഡണ്ട് കെ. പി. ശ്രീധരൻ അറിയിച്ചു.

Share news