വ്യാപാരി വ്യവസായി സമിതി കൊയിലാണ്ടി ഏരിയ കൺവെൻഷൻ

കൊയിലാണ്ടി: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കൊയിലാണ്ടി ഏരിയ കൺവെൻഷൻ മുനിസിപ്പൽ സാംസ്കാരിക നിലയത്തിൽ വെച്ച് നടന്നു. ജില്ലാ സിക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ ഉൽഘാടനം നിർവഹിച്ചു. വി പി ശങ്കരേട്ടൻ അധ്യക്ഷത വഹിച്ചു. ടി ടി ബൈജു പ്രവർത്തന റിപോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ മുതിർന്ന വ്യാപാരികളെ ആദരിച്ചു.

കൊല്ലം നെല്ല്യാടി റോഡിൽ കുടിയൊഴിപ്പിക്കുന്ന വ്യാപാരികൾക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു.
ജില്ലാ ജോയിൻ സിക്രട്ടറി രഘൂതമൻ സംസാരിച്ചു. മനോജ് ചേരികുന്നുമ്മൽ സ്വാഗതം പറഞ്ഞു.

ഭാരവാഹികളായി മനോജ് ചേരികുന്നുമ്മൽ (പ്രസിഡണ്ട്), സഫീർ വിസി കൊയിലാണ്ടി (സിക്രട്ടറി), ടി ടി ബൈജു കാട്ടിലപീടിക (ട്രഷറർ) എന്നിവരെയും 21 അംഗ ഏരിയാ കമ്മറ്റിയേയും കൺവെൻഷൻ തിരഞ്ഞെടുത്തു.
