KOYILANDY DIARY.COM

The Perfect News Portal

കോരപ്പുഴ പാലത്തിൽ ടൂറിസ്റ്റ് ബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്

കൊയിലാണ്ടി: ദേശീയ പാതയിൽ കോരപ്പുഴ പാലത്തിൽ ടൂറിസ്റ്റ് ബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം. രണ്ട് പേർക്ക് പരിക്ക്. ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു അപകടം. അപകടത്തിൽ പിക്കപ്പ് വാനിൻ്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.  ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. അപകടത്തെ തുടർന്ന് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Share news